Saturday, May 9, 2026

എഴുകോണിൽ ദേശീയപാത കൈയേറിയതായി പരാതി നൽകി ബി.ജെ.പി എഴുകോൺ പഞ്ചായത്ത് സമിതി.

കൊല്ലം : എഴുകോൺ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിന് മുൻഭാഗത്തായി സ്വകാര്യവ്യക്തി ദേശീയപാത കൈയേറി വേലി കെട്ടിയതായി പരാതി.
ദേശീയപാതയോരത്തു നിന്ന് ഒരടിപോലും വ്യത്യാസമില്ലാതെയാണ് കോൺക്രീറ്റ് തൂണും സ്ഥാപിച്ച് ഇരുമ്പുവല ഉപയോഗിച്ച് വേലികെട്ടി തിരിച്ചിരിക്കുന്നത്.

ദേശീയപാതയോരത്തേക്ക് ചേർന്നുനിൽക്കുന്ന തൂണുകൾ വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയാത്ത വിധമാണ് സ്ഥാപിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്ക് ദേശീയപാതയിലേക്ക് കയറിമാത്രമേ നടന്നുപോകാനാകൂ. ഇറക്കവും വളവുമുള്ള ഭാഗമായതിനാൽ ഇത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തും.

ബി.ജെ.പി. എഴുകോൺ പഞ്ചായത്ത് സമിതി എഴുകോൺ പഞ്ചായത്ത് സെക്രട്ടറിക്കും ദേശീയപാത അതോറിറ്റിക്കും പരാതി നൽകി. എത്രയുംവേഗം കമ്പിവേലി നീക്കം ചെയ്ത് അപകടസാധ്യത ഒഴിവാക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. സ്ഥലം പരിശോധിച്ച്, വേണ്ട നടപടി സ്വീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്.

എന്നാൽ ഈ വിഷയത്തെ കുറിച്ച് വസ്തുവിന്റെ ഉടമ പറയുന്നത്, വർഷങ്ങൾക്ക് മുന്നേ മുതൽ റോഡ് വികസനം വന്നപ്പോഴൊക്കെ പല തവണയായി തങ്ങളുടെ വസ്തു ഹൈവേ അതോറിറ്റി കയ്യേറിയതാണെന്നാണ്. 2026 വരെയുള്ള ഭൂനികുതിയും ഉടമ അടച്ചിട്ടുണ്ട്. നിലവിൽ രണ്ടര സെന്റോളം വസ്തു ഉടമയ്ക്ക് നഷ്ടമായിട്ടുണ്ടെന്നും അതിന്റെ കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ്.

Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts