Tuesday, August 25, 2026

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടൽ: ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകൾ കൂടി;

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടൽ: ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകൾ കൂടി; മാവേലിക്കര മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകൾക്ക് സ്റ്റോപ്പ്.

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയം വഴി ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിനെ തുടർന്നാണ് പ്രത്യേക സർവീസുകൾ അനുവദിച്ചത്. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ന്യൂഡൽഹിയിൽ റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട് ആവശ്യമുന്നയിച്ചിരുന്നു. മാവേലിക്കര മണ്ഡലത്തിലെ യാത്രക്കാരും വിവിധ യാത്രക്കാരുടെ സംഘടനകളും ഉന്നയിച്ച ആവശ്യങ്ങളും റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർച്ചയായ ഇടപെടലിന്റെ ഫലമായാണ് മൂന്ന് പ്രത്യേക സർവീസുകൾ കൂടി അനുവദിച്ചിരിക്കുന്നത്.

06573/06574 YPR–TVCN–YPR എക്സ്പ്രസ് സ്പെഷ്യൽ ഓഗസ്റ്റ് 21, 22 തീയതികളിലാണ് സർവീസ് നടത്തുക. ഓഗസ്റ്റ് 21ന് YPRൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന 06573 ട്രെയിൻ ചങ്ങനാശ്ശേരിയിൽ രാവിലെ 10.04ന്, ചെങ്ങന്നൂരിൽ 10.25ന്, മാവേലിക്കരയിൽ 10.37ന്, ശാസ്താംകോട്ടയിൽ 11.13ന് എത്തി യഥാക്രമം ഒരു മിനിറ്റ് വീതം നിർത്തും.

ഓഗസ്റ്റ് 22ന് തിരുവനന്തപുരത്ത് നിന്ന് YPRലേക്ക് പോകുന്ന 06574 ട്രെയിൻ ശാസ്താംകോട്ടയിൽ വൈകിട്ട് 4.32ന്, മാവേലിക്കരയിൽ 5.06ന്, ചെങ്ങന്നൂരിൽ 5.18ന്, ചങ്ങനാശ്ശേരിയിൽ 5.38ന് എത്തും.

06575/06576 SMVB–TVCN–BNC എക്സ്പ്രസ് സ്പെഷ്യൽ ഓഗസ്റ്റ് 22, 23 തീയതികളിലാണ് സർവീസ്. ഓഗസ്റ്റ് 22ന് SMVBയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന 06575 ട്രെയിൻ ചങ്ങനാശ്ശേരിയിൽ രാവിലെ 6.50ന്, ചെങ്ങന്നൂരിൽ 7.15ന്, മാവേലിക്കരയിൽ 7.29ന്, ശാസ്താംകോട്ടയിൽ 8.10ന് എത്തും.

ഓഗസ്റ്റ് 23ന് തിരുവനന്തപുരത്ത് നിന്ന് BNCയിലേക്ക് പോകുന്ന 06576 ട്രെയിൻ ശാസ്താംകോട്ടയിൽ ഉച്ചയ്ക്ക് 1.58ന്, മാവേലിക്കരയിൽ 2.33ന്, ചെങ്ങന്നൂരിൽ 2.43ന്, ചങ്ങനാശ്ശേരിയിൽ 3.03ന് എത്തും.

06579/06580 BNC–TVCN–BNC എക്സ്പ്രസ് സ്പെഷ്യൽ ഓഗസ്റ്റ് 28, 29 തീയതികളിലാണ് സർവീസ് നടത്തുക. ഓഗസ്റ്റ് 28ന് BNCയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന 06579 ട്രെയിൻ ചങ്ങനാശ്ശേരിയിൽ രാവിലെ 7.00ന്, ചെങ്ങന്നൂരിൽ 7.25ന്, മാവേലിക്കരയിൽ 7.39ന്, ശാസ്താംകോട്ടയിൽ 8.20ന് എത്തും.

ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് നിന്ന് BNCയിലേക്ക് പോകുന്ന 06580 ട്രെയിൻ ശാസ്താംകോട്ടയിൽ ഉച്ചയ്ക്ക് 1.58ന്, മാവേലിക്കരയിൽ 2.33ന്, ചെങ്ങന്നൂരിൽ 2.43ന്, ചങ്ങനാശ്ശേരിയിൽ 3.03ന് എത്തും.

ബെംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിൽനിന്ന് ഓണത്തിന് നാട്ടിലേക്ക് എത്തുന്നവർക്കും ഓണാവധിക്ക് ശേഷം മടങ്ങുന്നവർക്കും മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ ഏറെ പ്രയോജനപ്പെടും. മാവേലിക്കര മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് ലഭിച്ചതോടെ മണ്ഡലത്തിലെ കൂടുതൽ യാത്രക്കാർക്ക് പ്രത്യേക സർവീസുകളുടെ പ്രയോജനം ലഭിക്കും.

“ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിക്കണമെന്ന ആവശ്യം റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട് ഉന്നയിച്ചിരുന്നു. മണ്ഡലത്തിലെ യാത്രക്കാരുടെയും യാത്രക്കാരുടെ സംഘടനകളുടെയും ആവശ്യങ്ങളും റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ ഫലമായി മൂന്ന് പ്രത്യേക സർവീസുകൾ കൂടി അനുവദിക്കുകയും ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട സ്റ്റേഷനുകളിൽ സ്റ്റോപ്പ് ലഭിക്കുകയും ചെയ്തതിൽ സന്തോഷമുണ്ട്. മാവേലിക്കര മണ്ഡലത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ ട്രെയിൻ സർവീസുകളും സ്റ്റോപ്പുകളും നേടിയെടുക്കുന്നതിനുമുള്ള ഇടപെടലുകൾ തുടരും,” കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts