പ്രശസ്ത കവിയും നോവലിസ്റ്റുമായ ഷിജു എസ്.പി. നല്ലിലയുടെ നോവൽ ” വെള്ളാരം കല്ലുകൾ ” പ്രകാശനം ചെയ്തു.
പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവൺമെന്റ് മ്യൂസിക് കോളേജിൽ വെച്ച് നടന്ന ” WOLF” സാഹിത്യോത്സ വത്തിൽവെച്ച് ഡോ.സദനം ഹരികുമാർ പ്രകാശനം നിർവ്വഹിച്ചു. ലക്കി വൈറ്റ് ഔൾ ഡയറക്ടർ രേഷ്മ രാമചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി.മഴപോലെയുള്ള മനുഷ്യരും പുഴപോലെ ഒഴുകുന്ന ജീവിതവും അനാവരണം ചെയ്ത ജീവിത ഗന്ധിയുള്ള ഒരു നോവലാണ് “വെള്ളാരം കല്ലുകൾ”.
നൂറു കണക്കിന് എഴുത്തുകാർ പങ്കെടുത്ത വേദിയിൽ 32 പുസ്തകങ്ങൾ പ്രകാശനം ചെയ്തു. പുസ്തക ചർച്ചയും നാടൻ പാട്ടുകളും സമകാലിക സാഹിത്യ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു. എൻ എസ് രതീഷ്, വിനോദ് തമ്പാച്ചി, പ്രദീപ് കുരീപ്പുഴ, സുരേഷ് ഫിറ്റ്‌വെൽ, തുടങ്ങിയവർ വീശിഷ്ട അതിഥികളായി പങ്കെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നൂറിൽപ്പരം സാഹിത്യ പ്രവർത്തകർ സാഹിത്യ സംഗമത്തിൽ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
