Tuesday, August 4, 2026

കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജ് മുൻ അധ്യാപകൻ പ്രൊഫ. കെ.കെ. അബ്ദുൽ ഗഫാർ അന്തരിച്ചു

കാസർഗോഡ് : പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ വിദഗ്ധനും കൺസൾട്ടന്റ് എൻജിനീയറും എഴുത്തുകാരനും മുൻ പ്രവാസിയും
നുഖൈയിം ഹോൾഡിങ്ങ് മാനേജിങ് ഡയറക്ടർ ഡോ. ഷാജിർ ഗഫാറിന്റെ പിതാവുമായ പ്രൊഫ. കെ.കെ. അബ്ദുൽ ഗഫാർ (88) അന്തരിച്ചു.

1937 നവംമ്പർ-14 കാസർകോട് ജില്ലയിലെ ചൗക്കിയെന്ന ഗ്രാമത്തിൽ ജനനിച്ച പ്രഫസർ കാസർകോട് കുഡ്ലു പ്രൈമറി സ്‌കൂൾ, ബി.ഇ.എം. ഹൈസ്‌കൂൾ, മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ്, തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാ​ഭ്യാസം.

കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട് ആർ.ഇ.സി. എന്നിവിടങ്ങളിൽ അധ്യാപകനായും ഭട്കൽ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലായും അജ്മാൻ ഗൾഫ് മെഡിക്കൽ കോളേജിന്റെ സ്ഥാപകനും അഡ്മിനിസ്ട്രേഷൻ ഡയറക്ടറുമായിരുന്നു പ്രൊഫ. കെ.കെ. അബ്ദുൽ ഗഫാർ.

സൗദി അറേബ്യയിലെ അരാംകോ പെട്രോളിയം കമ്പനിയിൽ എൻജിനീയ​റായും യമനിലെ ഏഡനിൽ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവർത്തിച്ച ഇന്ത്യൻ സംഘത്തിൽ അംഗ​മായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ രാജൻ കേസിലെ സാക്ഷികളിൽ ഒരാളായിരുന്ന പ്രഫസറുടെ ജീവചരിത്ര പുസ്‌തകം “ഞാൻ സാക്ഷി” ഇന്ത്യൻ ക്രികറ്റ് മുൻ ക്യാപ്‌റ്റൻ എം.എസ്. ധോണി യായിരുന്നു പ്രകാശനം നിർവ്വഹി ച്ചിരുന്നത്.

മയ്യിത്ത് നാളെ കാസർകോട് ചൗക്കി കുന്നിൽ രിഫാഹി മസ്ജിദിൽ ഉച്ചക്ക് 12 മണിക്ക് കബറടക്കം നടക്കും

ഭാര്യ: ജമീല ഷംനാദ്
മക്കൾ: ഡോ. ഷാജിർ ഗഫാർ, ഫരീദ ഗഫാർ, ഡോ. ജമാലുന്നിസ ഗഫാർ, ഷഹനാസ് ഗഫാർ

Follow us On
Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts