Tuesday, August 4, 2026

ഉച്ചഭാഷിണി ഉപയോഗം; നിയന്ത്രണത്തിൽ മാറ്റം വരുത്തും. മന്ത്രി പി.സി.വിഷ്ണുനാഥ്.

കലാകാരന്മാർക്ക് കൂടി സൗകര്യപ്രദമാകുന്ന തരത്തിൽ രാത്രി 10 മണി വരെയുള്ള നിലവിലെ സമയപരിധി ദീർഘിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
നിയന്ത്രണത്തിൽ മാറ്റം വേണമെന്ന് കേരളത്തിലെ കലാകാരന്മാർ വ്യാപകമായി ആവശ്യപ്പെട്ടിരുന്നു. കുറച്ചുകൂടി സമയം അനുവദിക്കുന്നതു സംബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടാകും. ഇതിനായി നിയമത്തിൽ ഭേദഗതിയും കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

ഉച്ചഭാഷിണി നിയന്ത്രണത്തിന്റെ പേരിൽ ചില പോലീസ് ഉദ്യോഗസ്ഥർ ‘സുരേഷ് ഗോപി’ ആകുന്ന പ്രവണത അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മൈക്ക് പിടിച്ചെടുക്കുന്നത് ഉൾപ്പെടെ ഇപ്പോൾ മറ്റൊരു കലാരൂപമായി മാറിയിട്ടുണ്ട്. ഇത്തരം കലാരൂപങ്ങൾ ഇനി ഉണ്ടാകരുത്. ഇക്കാര്യത്തിലും നിയന്ത്രണം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രാനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച ‘ഉത്സവം’ പരിപാടികൾ പുനരാരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാരിന് ദുരഭിമാനമില്ല. എല്ലാ കലാകാരന്മാർക്കും ഒരേപോലെ പരിഗണന നൽകുന്നതാണ് സർക്കാരിന്റെ നയമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

Follow us On
Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts