Tuesday, August 4, 2026

ഓപ്പറേഷൻ തൂഫാൻ. ലഹരിവ്യാപനത്തിനെതിരെ പൊതുസമൂഹവും അണിനിരക്കണം: മന്ത്രി രമേശ് ചെന്നിത്തല

കൊല്ലം : ലഹരി വ്യാപനത്തിനെതിരെ സർക്കാർ സംവിധാനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയ്ക്കാൻ പൊതുസമൂഹവും അണിനിരക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ തൂഫാൻ ലഹരി പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ‘തൂഫാനൊപ്പം എന്റെ വിദ്യാലയം’ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷൻ തൂഫാനിലൂടെ ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്ത് 4500 ലഹരി കേസുകളെടുത്തു. 5600 പേരെ അറസ്റ്റ് ചെയ്തു. 40 കോടി രൂപയോളം വിലമതിക്കുന്ന ലഹരിവസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു.

ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും വിലങ്ങു വീഴും. രാസലഹരി, ഹൈബ്രിഡ് ലഹരിവസ്തുക്കൾ എന്നിവയുടെ വ്യാപനം ചെറുക്കാൻ നിരീക്ഷണസംവിധാനങ്ങൾ കൂടുതൽ ശക്തമാക്കും. ലഹരിവ്യാപനം തടയുന്നതിന് പ്രത്യേക പോലീസ് സംവിധാനം നടപ്പാക്കും. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ താഴെതട്ടുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും.

വിവിധ മാർഗങ്ങളിലൂടെ നടത്തുന്ന ലഹരികടത്ത് ശക്തമായ നിരീക്ഷണ-എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളിലൂടെ ഇല്ലാതാക്കും. യുവതലമുറയെ ലഹരി വിപത്തിൽനിന്നും മോചിപ്പിക്കാൻ നിരന്തരപ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഡോ പോൾ ആന്റണി മുല്ലശ്ശേരിയെ മന്ത്രി തൂഫാൻ ബാഡ്ജ് അണിയിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ മന്ത്രി ചൊല്ലി. ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികൾക്ക് മന്ത്രി പുരസ്‌കാരം നൽകി.
കേരള കാത്തലിക് ടീച്ചേഴ്‌സ് പ്രസിഡന്റ് ടോം മാത്യു അധ്യക്ഷനായി. ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ബിനു തോമസ് തുപ്പാശ്ശേരി മയക്കുമരുന്ന് പ്രതിരോധം വിദ്യാലയത്തിൽ എന്ന വിഷയത്തിൽ സംസാരിച്ചു. കാത്തലിക് ടീച്ചേഴ്‌സ് ട്രഷറർ റോബിൻ മാത്യു, കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് ജനറൽ സെക്രട്ടറി ജി ബിജു, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us On
Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts