കുണ്ടറ മണ്ഡലത്തിൽ ആസ്തി വികസന പദ്ധതി / പ്രത്യേക വികസന നിധി ഉപയോഗിച്ച് നിർമാണം നടത്തുന്ന വിവിധ വികസന പ്രവർത്തനങ്ങൾ കൃത്യതയോടെയും വേഗത്തിലുമാക്കണമെന്ന് ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നിർദേശിച്ചു.
മണ്ഡലത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്താൻ കലക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി, ഉദ്യോഗസ്ഥതല ഏകോപനം ഉറപ്പാക്കാൻ നിർദേശിച്ചു. തൃക്കോവിൽവട്ടം ചേരിക്കോണം ഉന്നതിയിൽ ജലവിതരണവുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തികൾ സംബന്ധിച്ച് പട്ടികജാതി- തദ്ദേശസ്വയംഭരണ വകുപ്പുകൾ, ജലഅതോറിറ്റി എന്നിവയുടെ സംയുക്ത യോഗം ചേരുവാൻ നിർദേശം നൽകി.
നെടുമ്പനയിലെ കളിസ്ഥല നിർമാണവും പുന്തലത്താഴം മീനാക്ഷിവിലാസം വി.എച്ച്.എസ്.എസ് ൽ ഓഡിറ്റോറിയം നിർമാണവും അവസാന ഘട്ടത്തിലാണ്. ജൽജീവൻ മിഷൻ പ്രവർത്തികളുമായി ബന്ധപ്പെട്ട് ഉമയനല്ലൂർ-കല്ലുവെട്ടാൻകുഴി – കരിക്കോട് – താഹ റോഡ് പ്രവർത്തികൾ വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകി. എം.എൽ.എ ഫണ്ടുകൾ കൂടാതെ ആർ.കെ.ഐ, തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി, ഫ്ലഡ് റോഡുകളുടെ പുനരുദ്ധാരണ പദ്ധതി എന്നിവയുടെ വിശദമായ അവലോകനവും നടത്തി.
ജില്ലാ കലക്ടർ ആനി ജൂല തോമസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Follow us On
Kundara MEDIA
Facebook | Instagram | Youtube | Website
