തൃശൂർ പൂരത്തോട് അനുബന്ധിച്ച് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടുള്ള പുരയിൽ വൻ സ്ഫോടനം. വൈകിട്ട് 3.30 ഓടെ തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോടുള്ള പടക്കപ്പുരയിൽ ആണ് വൻ സ്ഫോടനമുണ്ടായത്.
തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. രക്ഷാ പ്രവർത്തകർക്ക് സമീപത്തേക്ക് ചെല്ലാൻ ആകുന്നില്ല. അപകടസ്ഥലത്ത് ഇപ്പോഴും തീ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. കഠിനമായ ചൂടാണ് സ്ഫോടനത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. 40 പേര് സ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് കണക്ക്.
നിലവിൽ 8 പേരുടെ മരണം സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റവരടക്കമുള്ളവരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ സംഭവസ്ഥലത്ത് പൊലീസും ഫയർഫോഴ്സും ആരോഗ്യപ്രവർത്തകരും എത്തിയിട്ടുണ്ട്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മെഡിക്കൽ കോളജിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
