Tuesday, August 4, 2026

വനിതാ ശിശുവികസന വകുപ്പിന്റെ “കുട്ടിക്കുപ്പായം” പദ്ധതിക്ക് മികച്ച തുടക്കം.

കൊല്ലം : ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്ക് പൊതുജനങ്ങളിൽ നിന്ന് വസ്ത്രങ്ങൾ സംഭാവനയായി സ്വീകരിക്കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ ‘കുട്ടിക്കുപ്പായം’ പദ്ധതിക്ക് മികച്ച തുടക്കം.

മീനാക്ഷിവിലാസം സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിലെ എസ് പി സി യൂണിറ്റ്, ഐ.സി.ഡി.എസ് മുഖത്തല എന്നിവ ചേർന്ന് വസ്ത്രങ്ങൾ ശേഖരിച്ചു. കലക്ട്രേറ്റ് ചേംബറിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കലക്ടർ ആനി ജൂല തോമസിന് കൈമാറി. പദ്ധതിയുടെ ഭാഗമായതിൽ അധ്യാപകരെയും വിദ്യാർത്ഥികളെയും ജില്ലാ കലക്ടർ അനുമോദിച്ചു.

കൂടുതൽ സ്ഥാപനങ്ങൾ പങ്കാളികളാകുമെന്ന പ്രതീക്ഷയും പങ്കിട്ടു. വസ്ത്രങ്ങൾ നിക്ഷേപിക്കുന്നതിനായി സിവിൽ സ്റ്റേഷനിലെ വനിത-ശിശുവികസന ഓഫീസിന് മുന്നിൽ പെട്ടിയുണ്ട്. പ്രധാന ആശുപത്രികളിലും ചിൽഡ്രൻസ് ഹോമുകളിലും പെട്ടികൾ സ്ഥാപിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. സ്‌കൂൾ അധ്യാപകർ, എസ് പി സി കാഡറ്റുകൾ, ഐ സി ഡി എസ് മുഖത്തല ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts