Tuesday, August 4, 2026

പുനലൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണം; കുളത്തൂർ രവി

കൊല്ലം : കൊല്ലം ജില്ലയിലെ ചടയമംഗലം,പുനലൂർ,പത്തനാപുരം, കൊട്ടാരക്കര നിയോജകമണ്ഡലങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് പുനലൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ രവി ആവശ്യപ്പെട്ടു.

ഗ്രാമീണ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്ന നിരവധി പ്രദേശങ്ങൾ ഉൾപ്പെടുന്ന ഈ നിയോജകമണ്ഡലങ്ങൾ വനമേഖലകളുടെ ഭംഗികൊണ്ടും പ്ലാന്റേഷൻ തോട്ടങ്ങളും, അരുവികളും കൊണ്ട് സമ്പന്നമായി ടൂറിസം മേഖലയ്ക്ക് കരുത്ത് പകരാൻ ജില്ലാ രൂപീകരണം കൊണ്ട് സാധ്യമാകുമെന്നും, അവികസിതമായ ഈ പ്രദേശങ്ങളുടെ വികസന കുതിപ്പിന് ഇതുമൂലം സാധ്യമാകും എന്നും അദ്ദേഹം പറഞ്ഞു.

കുളത്തൂപ്പുഴ,പത്തനാപുരം,ചടയമംഗലം,പുനലൂർ പ്രദേശങ്ങളിൽ നിന്നും ജില്ലാ ആസ്ഥാനത്തെത്തുവാൻ 50 മുതൽ 90 വരെ കിലോമീറ്റർ സഞ്ചരിക്കേണ്ടുന്ന അവസ്ഥയിലാണ് സാധാരണക്കാരായ ജനങ്ങൾ. ഈ അവസ്ഥയ്ക്ക് പരിഹാരം എന്ന നിലയിൽ പുനലൂർ ആസ്ഥാനമായി ജില്ല രൂപീകരണം മാത്രമാണുള്ളത് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള റൂറൽ അഗ്രികൾച്ചർ വർക്കേഴ്സ് ഫെഡറേഷൻ (KRAWF -KTUC) കൊല്ലം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടന ജില്ലാ പ്രസിഡണ്ട് എഴുകോൺ പ്രസന്നകുമാർ അധ്യക്ഷനായി. ഭാരവാഹികളായ ശ്രീനിവാസൻപിള്ള, രാജേന്ദ്രൻ,ശശികുമാർ,ചന്ദ്രൻപിള്ള,മനോഹരൻ കരിപ്ര തുടങ്ങിയവർ സംസാരിച്ചു.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts