കൊല്ലം : സിവിൽ സ്റ്റേഷനിലെയും പരിസരത്തെയും ശുചിത്വം ഉറപ്പാക്കുന്നതിനും പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലിനുമായി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ജില്ലാ കലക്ടർ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. രാവിലെ 9 മുതൽ പരിസരവും ഓഫീസുകളുടെയും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സിവിൽ സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങളും ശുചിത്വം പാലിക്കുന്നതിൽ പൂർണ്ണമായി സഹകരിക്കണമെന്നും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കണമെന്നും ജില്ലാ കലക്ടർ നിർദേശം നൽകി. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ശുചിയാക്കുന്നതിനൊപ്പം പഴയസാമഗ്രികൾ നീക്കം ചെയ്ത് പരിസരം പൂർണമായും വൃത്തിയാക്കി.
ഓഫീസുകളിൽ നിന്ന് ശേഖരിച്ച പാഴ് വസ്തുക്കൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറി. എ ഡി എം എസ് സജീദ്, ജില്ലാ ശുചിത്വമിഷൻ കോഓർഡിനേറ്റർ ഷാനവാസ്, എൽ ആർ തഹസിൽദാർ റാം ബിനോയ്, ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us On
Kundara MEDIA
Facebook | Instagram | Youtube | Website
