കൊല്ലം : പൊതുജനക്ഷേമം, കുട്ടികളുടെ ക്ഷേമം, എന്നിവ മുൻനിർത്തി കുട്ടികളുടെ സംരക്ഷണം, അവകാശങ്ങൾ, വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണം, കൗൺസിലിംഗ് തുടങ്ങി സമൂഹത്തിന്റെ നന്മയ്ക്കും ഉന്നതിക്കുമായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ദേശീയ സംഘടനയാണ് ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ കേരള (CPOK ). വിവിധ മേഖലകളിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ CPOK യുടെ നേതൃത്വത്തിൽ നടത്തി വരുന്നു. കൊല്ലം ജില്ലയിലും അനുബന്ധ ജില്ലകളിലും സമസ്ത മേഖലകളിലും ഒട്ടേറെ ജീവകാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഷിബു റാവുത്തറിനെ 2026 ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് നൽകുവാനായി ജൂറി അംഗങ്ങൾ തിരഞ്ഞെടുത്തു.
ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ കേരളയുടെ ദേശീയ, ജില്ലാതല ഭാരവാഹികളുടെ സാന്നിധ്യത്തിൽ 2026 ജൂൺ 6 ന് എറണാകുളം കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ രാവിലെ 10 മണിക്ക് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ അവാർഡ് സമ്മാനിക്കും.
ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ കേരള ചെയർമാനും ഫൗണ്ടറുമായ ഡാനി. എ, കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി രേഷ്മ, എറണാകുളം ജില്ലാ പ്രസിഡന്റ് ഡോക്ടർ ലെസ്സിൽ ജോർജ്, വൈസ് പ്രസിഡന്റ് അനിൽ ജോസ്, എന്നിവർ ഉൾപ്പെടെയുള്ള ജൂറി അംഗങ്ങളാണ് ഷിബു റാവുത്തറിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ജൂൺ 6 ന് നടക്കുന്ന അവാർഡ്ദാന ചടങ്ങിൽ എറണാകുളം ജില്ല കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് മിനിമോൾ വി.കെ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ്, സംവിധായകനും നടനുമായ മേജർ രവി, റിട്ടയേർഡ് ലെഫ്റ്റനന്റ് കേണൽ ഡോക്ടർ രാധാമണിയമ്മ, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി ഷാജിൽ കുമാർ, സിനിമ, സീരിയൽ താരങ്ങളായ ഹരി പ്രശാന്ത് എം.ജി, ശരത്ത് തേനുമൂല, പ്രശാന്ത് കാഞ്ഞിരമറ്റം, ഗിരീഷ് ഗംഗാധരൻ, ഊർമിള ഉണ്ണി, അമയ പ്രസാദ്, ലക്ഷ്മി കീർത്തന എന്നിവർ പങ്കെടുക്കും.
Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website
