തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ നേരിട്ട് സന്ദർശിച്ച് ആദരിച്ചു.
JMA ദേശീയ അധ്യക്ഷൻ വൈശാഖ് സുരേഷിന്റെ നേതൃത്വത്തിൽ ആണ് ഭാരവാഹികൾ സ്പീക്കറെ പൊന്നാട അണിയിച്ചും പ്രത്യേക ഉപഹാരം നൽകിയും ആദരിച്ചത്. മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി സംഘടന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ഭാരവാഹികൾ അദ്ദേഹവുമായി സംസാരിച്ചു.
ചടങ്ങിൽ JMA സംസ്ഥാന പ്രസിഡൻ്റ് ത്രിലോചനൻ, സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സുരേഷ് കുമാർ തുടങ്ങിയ സംസ്ഥാന ജില്ലാ ഭാരവാഹികൾ സന്നിഹിതരായിരുന്നു.
Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website
