Monday, June 1, 2026

പുതുഅധ്യയന വർഷം; സ്‌കൂളുകളിൽ ജില്ലാ കലക്ടർ പരിശോധന നടത്തി

കൊല്ലം : പുതിയ അധ്യയനവർഷാരംഭത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ വിലയിരുത്തി ജില്ലാ കലക്ടർ ആനി ജൂല തോമസ്.

മഴക്കാലത്തിന് അനുയോജ്യമാകുംവിധം സ്‌കൂൾകെട്ടിടങ്ങളിലെ സൗകര്യങ്ങൾ ഉറപ്പാക്കാൻ നിർദേശിച്ചു. ഇതരക്രമീകരണങ്ങളും പരിശോധിച്ചു.

കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കണം. സാംക്രമിക രോഗങ്ങൾ പടരാതിരിക്കാൻ പരിസരശുചിത്വം ഉറപ്പാക്കണം. ചുമതലയുള്ള വകുപ്പുകൾ കൃത്യതയോടെയുള്ള പരിശോധനകൾനടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്‌വിതരണം വേഗത്തിലാക്കാനും നിർദേശിച്ചു.

പട്ടത്താനം വിമലഹൃദയ എച്ച്.എസ്.എസ്, ഉളിയക്കോവിൽ സർക്കാർ ടി.കെ.ഡി.എം.എച്ച്.എസ്.എസ്, തേവള്ളി സർക്കാർ മോഡൽ ഹൈസ്‌കൂൾ ഗേൾസ് എന്നിവിടങ്ങളാണ് സന്ദർശിച്ചത്. ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു.

Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts