Wednesday, August 26, 2026

മത സൗഹാർദത്തിന്റെ സന്ദേശമുയർത്തി വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിലെ നബിദിനാഘോഷം ശ്രദ്ധേയമായി.

തിരുവനന്തപുരം : നബിദിനാഘോഷങ്ങളുടെ ഭാഗമായി വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിന നേർച്ച വിതരണം നടത്തി. സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളിച്ച് ജാതി-മത ഭേദമന്യേ നടത്തുന്ന ഈ കൂട്ടായ്മ ശ്രദ്ധേയമായി.

വിശ്വാസികളും നാട്ടുകാരും ഒരുമിച്ച് സാമ്പത്തികമായി സഹകരിച്ചാണ് നേർച്ച വിതരണം നടത്തുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ പരിപാടിയുടെ ഭാഗമാകുന്നതിലൂടെ മതസൗഹാർദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശമാണ് പരിപാടി നൽകുന്നത്.

ആഗസ്റ്റ് 24ന് നടന്ന നേർച്ച വിതരണത്തിൽ ഏകദേശം 3,000 കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ജാതി-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാവർക്കും ഭക്ഷണം നൽകുക എന്നതാണ് പരിപാടിയുടെ പ്രധാന പ്രത്യേകത. വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി ഹബീബ്, ട്രഷറർ സുലൈമാൻ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

നാട്ടുകാരുടെ കൂട്ടായ സഹകരണത്തോടെ വർഷങ്ങളായി തുടരുന്ന ഇത്തരം സാമൂഹിക കൂട്ടായ്മകൾ പരസ്പര സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts