Thursday, October 29, 2026

നിയമസഭയിൽ പൊതുജനങ്ങൾക്കും ചോദ്യങ്ങൾ ഉന്നയിക്കാം: ചരിത്രപരമായ മാറ്റത്തിനൊരുങ്ങി കേരളം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി നിയമസഭയിൽ പൊതുജനങ്ങൾക്കും നേരിട്ട് ചോദ്യങ്ങൾ ചോദിക്കാൻ അവസരമൊരുങ്ങുന്നു. ജനങ്ങൾക്ക് സഭയിൽ തങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും ഉന്നയിക്കാൻ വേദിയൊരുക്കുന്ന ‘പീപ്പിൾസ് ക്വസ്റ്റ്യൻ അവർ’ പദ്ധതിക്ക് കേരള നിയമസഭ തുടക്കം കുറിക്കുന്നു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആശയത്തിലാണ് ഈ നവീന സംരംഭം നടപ്പിലാക്കുന്നത്.

പദ്ധതി നിലവിൽ വരുന്നതോടെ ലോകത്തെവിടെയുമുള്ള മലയാളികൾക്ക് പൊതുപ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ ഇ-നിയമസഭാ പോർട്ടൽ വഴി അയക്കാം. ചോദ്യകർത്താവിന്റെ ആധികാരികത ആധാർ വഴി സ്ഥിരീകരിച്ച ശേഷമായിരിക്കും ചോദ്യങ്ങൾ പരിഗണിക്കുക. ഇങ്ങനെ ലഭിക്കുന്നവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരോ ഓൺലൈനായി സഭയിൽ മറുപടി നൽകും. നിയമസഭാ നടപടികളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്ന സുപ്രധാന ചുവടുവെപ്പായി മാറും ഈ പദ്ധതി.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts