Thursday, September 24, 2026

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു; വിടവാങ്ങിയത് സൂര്യ ഫെസ്റ്റിവലിന്റെ അമരക്കാരൻ

തിരുവനന്തപുരം: പ്രമുഖ കലാസംഘാടകനും സാംസ്കാരിക നായകനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു അന്ത്യം. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനായ അദ്ദേഹം, പതിറ്റാണ്ടുകളായി കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു.

ഐ.എസ്.ആർ.ഒയിൽ എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച കൃഷ്ണമൂർത്തി, ഡോ. എ.പി.ജെ. അബ്ദുൾ കലാമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇസ്രായേൽ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ സേവനത്തിനു ശേഷം ശാസ്ത്രരംഗം വിട്ട് കലാലോകത്തേക്ക് പൂർണമായി വഴിമാറുകയായിരുന്നു.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സാംസ്കാരികോത്സവങ്ങളിൽ ഒന്നായ ‘സൂര്യ ഫെസ്റ്റിവൽ’ ആരംഭിച്ചതിലൂടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായി. സംഗീതം, നൃത്തം, നാടകം, സിനിമ തുടങ്ങിയ സമസ്ത മേഖലകളിലെയും പ്രമുഖ പ്രതിഭകളെ ഒരൊറ്റ വേദിയിൽ അണിനിരത്താൻ അദ്ദേഹത്തിനായി. ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് തുടർച്ചയായി 40 വർഷം സൂര്യ ഫെസ്റ്റിവലിൽ പാടി എന്നതും ശോഭന അടക്കമുള്ള പ്രമുഖർ ഇതിന്റെ ഭാഗമായി എന്നതും മേളയുടെ സ്വീകാര്യത തെളിയിക്കുന്നു.

കേരളത്തിൽ സമകാലിക നൃത്തശാഖയ്ക്ക് (കണ്ടം temporary dance) കൃത്യമായ വേരോട്ടമുണ്ടാക്കുന്നതിലും യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts