Sunday, September 20, 2026

വേളാങ്കണ്ണി മാതാ ദൈവാലയം ഒക്ടോബർ 3 മുതൽ 24 മണിക്കൂറും തുറക്കും; തഞ്ചാവൂർ രൂപത ബിഷപ്പ്

വേളാങ്കണ്ണി: പ്രശസ്തമായ നാഗപട്ടണത്തിലെ വേളാങ്കണ്ണിയിലുള്ള ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്തിന്റെ ബസിലിക്കയുടെ പ്രധാന ദേവാലയം 2026 ഒക്ടോബർ 3 മുതൽ 24 മണിക്കൂറും തുറന്നിരിക്കും. തീർഥാടകരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് പ്രധാന ദൈവാലയവും അൾത്താരയും 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്നത്.

തഞ്ചാവൂർ രൂപത ബിഷപ്പ് റവ. ഡോ. ടി. സഹായരാജാണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. ദൈവാലയ ഭരണസമിതി ബിഷപ്പിന് സമർപ്പിച്ച പ്രത്യേക അപേക്ഷ പരിഗണിച്ചാണ് അനുമതി നൽകിയത്. നിലവിൽ രാവിലെ 5 മണി മുതൽ രാത്രി 8 മണി വരെയാണ് ദൈവാലയത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്.

എന്നാൽ ദൂരദേശങ്ങളിൽ നിന്നെത്തുന്ന ഭക്തർ പലപ്പോഴും വൈകിയെത്തുമ്പോൾ പള്ളി അടച്ചിട്ടിരിക്കുന്നതിനാൽ രാത്രി മുഴുവൻ പുറത്ത് കാത്തുനിൽക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഈ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വിശ്വാസികൾ ഉന്നയിച്ച ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ എപ്പോൾ എത്തുന്ന തീർഥാടകർക്കും തടസ്സമില്ലാതെ പ്രാർഥനകളിൽ പങ്കുചേരാൻ സാധിക്കും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts