കൊട്ടാരക്കര : ആനക്കോട്ടൂർ സ്വദേശി നിർധനരായ സുജാതയ്ക്കും അമ്മയ്ക്കും ഉമ്മൻ ചാണ്ടി ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയും യൂത്ത് കോൺഗ്രസും സംയുക്തമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം നടന്നു. ചടങ്ങിന്റെ ഉദ്ഘാടനവും ശിലാസ്ഥാപനവും കോൺഗ്രസ് നേതാവ് എം.എം. നസീർ നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഉമ്മൻ ചാണ്ടി ആശ്രയ ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന ചെയർമാനുമായ ആർ. ശിവകുമാർ ചടങ്ങിൽ മുഖ്യസാന്നിധ്യമായി. ചടങ്ങിൽ വിവിധ കോൺഗ്രസ് നേതാക്കൾ, ജനപ്രതിനിധികൾ, നാട്ടുകാർ, ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു. അർഹരായ കുടുംബത്തിന് സുരക്ഷിതമായ ഭവനമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാരിറ്റബിൾ സൊസൈറ്റിയും യൂത്ത് കോൺഗ്രസും ഈ സംരംഭം ഏറ്റെടുത്തിരിക്കുന്നത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
