ദുബായ്: രാജ്യത്തിനും ഭരണനേതൃത്വത്തിനുമായി നൽകിയ നിസ്തുലമായ സംഭാവനകളെ മാനിച്ച് യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവിക്ക് പരമോന്നത ബഹുമതിയായ ‘മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്കാർഫ്’ സമ്മാനിച്ചു.

മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് ഫോറത്തിൽ വെച്ചായിരുന്നു പുരസ്കാര സമർപ്പണം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വികസന കാഴ്ചപ്പാടുകൾ യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് മുഹമ്മദ് അൽ ഗർഗാവി.

യു.എ.ഇയുടെ സുപ്രധാന ദേശീയ പദ്ധതികൾ വിജയകരമായി മുന്നിൽനിന്ന് നയിക്കുന്നതിനൊപ്പം പുതിയ തലമുറയിലെ എമിറാത്തി പ്രതിഭകളെ വാർത്തെടുക്കുന്നതിലും അദ്ദേഹം പ്രശംസനീയമായ പങ്കുവഹിച്ചു.

നാടിന്റെ വളർച്ചയ്ക്കായി അർപ്പണബോധത്തോടെ പ്രവർത്തിച്ചതിന് അർഹിച്ച അംഗീകാരമാണ് ‘ബു സഈദ്’ എന്നറിയപ്പെടുന്ന മുഹമ്മദ് അൽ ഗർഗാവിക്ക് ലഭിച്ചതെന്ന് നേതൃത്വം വ്യക്തമാക്കി.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website
