കൊല്ലം: യൂറോപ്യൻ യൂണിയൻ ലോകത്തെ പ്രഗത്ഭരായ യുവ ഗവേഷകർക്കായി ഏർപ്പെടുത്തിയിട്ടുള്ള അഭിമാനകരമായ മേരി സ്‌ക്ളോഡോവ്‌സ്‌ക-ക്യൂറി അന്താരാഷ്ട്ര ഡോക്ടറൽ ഫെലോഷിപ്പിന് കുണ്ടറ കിഴക്കേ കല്ലട സ്വദേശി ലക്ഷ്മി എസ് അർഹയായി. ഏകദേശം രണ്ടു കോടി രൂപയോളം ധനസഹായം ഉൾപ്പെടുന്നതാണ് ഈ ഉന്നത ഗവേഷണ ഫെലോഷിപ്പ്.
പോർച്ചുഗലിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഓഫ് ലിസ്ബണിലാണ് ലക്ഷ്മി ഗവേഷണം നടത്തുക. ‘സിന്തസിസ് ആൻഡ് ട്രാൻസ്‌പോർട്ട് സ്റ്റഡീസ് ഓഫ് മഗ്നീഷ്യം ബേസ്ഡ് തെർമോ ഇലക്ട്രിക് മെറ്റീരിയൽസ്’ (Synthesis & Transport Studies of Magnesium Based Thermoelectric Materials) എന്ന വിഷയത്തിലാണ് ഗവേഷണത്തിന് അവസരം ലഭിച്ചിരിക്കുന്നത്.
കരുനാഗപ്പള്ളി അമൃത വിശ്വവിദ്യാപീഠത്തിൽ നിന്നാണ് ലക്ഷ്മി ഫിസിക്‌സിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി പൂർത്തിയാക്കിയത്. കിഴക്കേ കല്ലട മൊർണോൻ വീട്ടിൽ രാജീവ്-സ്മിത ദമ്പതികളുടെ മകളാണ്. വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനി പാർവതി എസ് സഹോദരിയാണ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
