കൊട്ടാരക്കര: ചരിത്രപ്രസിദ്ധമായ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ സമഗ്രവും നിഷ്പക്ഷവുമായ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷും സംസ്ഥാന കമ്മിറ്റി അംഗം തലവൂർ ഗോപാലകൃഷ്ണനും ആവശ്യപ്പെട്ടു.
ക്ഷേത്ര സുരക്ഷ ഉറപ്പാക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥ അങ്ങേയറ്റം അപലപനീയമാണെന്നും സംഘടന വ്യക്തമാക്കി.
ലക്ഷക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന പ്രധാന തീർത്ഥാടന കേന്ദ്രത്തിൽ അഗ്നിബാധ തടയാനുള്ള മുൻകരുതലുകളോ സുരക്ഷാ സംവിധാനങ്ങളോ ഒരുക്കുന്നതിൽ അധികൃതർ പൂർണ്ണമായി പരാജയപ്പെട്ടു. ഭക്തജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള അനാസ്ഥയാണ് ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകുന്നത്.
തീപിടിത്തത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്തുകൊണ്ടുവരണമെന്നും, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website
