കൊല്ലം : നിർമ്മിതബുദ്ധിയുഗത്തിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ വരുംതലമുറയെ പ്രാപ്തരാക്കുംവിധം പുതുപദ്ധതികൾ നടപ്പാക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. അഷ്ടമുടി, അഞ്ചാലുംമൂട്, നീരാവിൽ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജീവിതത്തിൽനിന്ന് പാഠങ്ങൾഉൾക്കൊണ്ട് ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിച്ചേരാൻ കഠിനാധ്വാനം ചെയ്യണം. ആധുനികകാലതൊഴിൽ-സംരംഭകത്വ അവസരങ്ങൾ വിനിയോഗിക്കണം- മന്ത്രി കൂട്ടിച്ചേർത്തു.
പിടിഎ പ്രസിഡന്റ് ബിജു ആർ. നായർ അധ്യക്ഷനായി. കോർപ്പറേഷൻ സ്ഥിരം സമിതികളുടെ അധ്യക്ഷരായ എം എസ് ഗോപകുമാർ, ബി അജിത് കുമാർ, പ്രിൻസിപ്പൽ ഷൈജു ടി എസ് തുടങ്ങിയവർ പങ്കെടുത്തു.
Follow us On
Kundara MEDIA
Facebook | Instagram | Youtube | Website
