Monday, June 15, 2026

ഹിന്ദു രാഷ്ട്ര സഭ കൊല്ലം ജില്ലാ നേതൃയോഗം കൊട്ടാരക്കരയിൽ നടന്നു.

കൊട്ടാരക്കര : ഹിന്ദു രാഷ്ട്ര സഭ കൊല്ലം ജില്ലാ നേതൃ യോഗം 14.06.2026 ഞായറാഴ്ച 2 മണിക്ക് കൊട്ടാരക്കര നാഥൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൊല്ലം ജില്ലാ പ്രസിഡന്റ് വിജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഹിന്ദു രാഷ്ട്രസഭ സംസ്ഥാന വനിത പ്രസിഡന്റ് സ്വപ്ന സുഭാഷ് ഭദ്രദീപം കൊളുത്തി സംസ്ഥാന പ്രസിഡന്റ് പുത്തൂർ വിനോദ് ഉദ്ഘാടനം ചെയ്തു.

ഹിന്ദു രാഷ്ട്രസഭ സംസ്ഥാന സേവാപ്രമുഖ് ഡോ. ശ്രീകുമാർ, സംസ്ഥാന ലീഗൽ കമ്മിറ്റി ചെയർമാൻ ണ്ണികൃഷ്ണൻ പി കെ, കേരള ദക്ഷിണ മേഖല പ്രസിഡന്റ് പ്രശാന്ത് പ്രഭാഭകരൻ, ജനറൽ സെക്രട്ടറി മനോജ്‌ നീണ്ടൂർ, സെക്രട്ടറി ഡോ. ജ്യോതികുമാർ, കൊല്ലം ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ് ലംബോധരൻ പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് അനിൽ കൊട്ടാരക്കര, മണ്ഡലം പ്രസിഡന്റ് സുകുസുകുമാരൻ, മണ്ഡലം സെക്രട്ടറി രവീന്ദ്രൻ, കോട്ടയം ജില്ലാ പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ, ജനറൽ സെക്രട്ടറി ഷൈജു പോത്തമല, വൈസ് പ്രസിഡന്റ് അരുൺ ശോഭ രാജേന്ദ്രൻ, ഓർഗനൈസിങ് സെക്രട്ടറി അരുൺകുമാർ കെ.എ, വൈസ് പ്രസിഡന്റ് വിദ്യ. വി. നായർ, സെക്രട്ടറി വിനീത്. എ. വി, കൊല്ലം ജില്ലാ സെക്രട്ടറി ഗോപകുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

ജാതി, മത ഭേതമന്യേ കേരളത്തിൽ അവശത നേരിടുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിനും, താമസയോഗ്യമല്ലാത്ത ഭവനങ്ങൾ താമസ യോഗ്യമാക്കുവാനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി അവരുടെ തുടർ വിദ്യാഭ്യാസത്തിന് വേണ്ടുന്ന സഹായം നൽകുന്നതിനും, അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വേണ്ടുന്ന നിയമ പോരാട്ടങ്ങൾ നടത്തുവാനും, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രവർത്തിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts