പുത്തൂർ : സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘റിലാക്സ്’ (റെസ്റ്റ് ആന്റ് എന്റടെയിൻമെന്റ് ഇൻ ലെഷർ ടൈംസ് അറ്റ് കംഫർട്ട് സോൺസ്) പദ്ധതിക്ക് പവിത്രേശ്വരം പഞ്ചായത്തിൽ തുടക്കമായി. ലഹരിക്കെതിരെ വിനോദത്തിന് ഒരിടം എന്ന ആശയത്തിലൂന്നി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പവിത്രേശ്വരം പഞ്ചായത്ത് മൈതാനത്തെ ജില്ലയിലെ ആദ്യ റിലാക്സ് കേന്ദ്രമായി പ്രഖ്യാപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജെ കെ വിനോദിനി ഉദ്ഘാടനം നിർവഹിച്ചു. എഴുകോൺ എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി മൈതാനത്ത് കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതരും എക്സൈസ് ഉദ്യോഗസ്ഥരും അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ജി പ്രദീപ്, കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ രാജേന്ദ്രൻ, എഴുകോൺ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അതുൽ അശോക് എ, വിമുക്തി കോർഡിനേറ്റർ ശ്രീജിത്ത് എ മിറാണ്ട എന്നിവരും ഇടവട്ടം കെ എസ് എം വി എച്ച് എസ് എസ് അധ്യാപകരും വിദ്യാർഥികളും പ്രദേശവാസികളും പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
