കൊല്ലം: കേരള സർക്കാരിന്റെ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ (YIP 9.0) മികച്ച നേട്ടവുമായി കൊല്ലം ശ്രീനാരായണ പോളിടെക്നിക് കോളേജ്. ഏറ്റവും കൂടുതൽ നൂതന ആശയങ്ങൾ (Ideas) സമർപ്പിച്ചതിനുള്ള പുരസ്കാരത്തിൽ കോളേജ് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡിനൊപ്പം മികച്ച ഫെസിലിറ്റേറ്റർക്കുള്ള അംഗീകാരവും കോളേജ് സ്വന്തമാക്കി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിൽ നിന്നും കോളേജ് പ്രിൻസിപ്പാൾ വി. സന്ദീപ്, വൈ.ഐ.പി കോർഡിനേറ്റർ എസ്. സനിൽ കുമാർ, സ്റ്റുഡന്റ് കോർഡിനേറ്റർ എൻ.എസ്. ജസൽ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website