കേരള പോലീസിനെ നാല് പതിറ്റാണ്ടിലേറെയായി വട്ടംകറക്കുന്ന ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിലുണ്ടെന്ന നിർണായക വിവരങ്ങൾ പുറത്ത്. വ്യാജ തിരിച്ചറിയൽ രേഖകളോടെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്നതായി കണ്ടെത്തൽ. ട്വന്റിഫോർ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് കുറുപ്പിനെക്കുറിച്ചുള്ള നിർണായക വിവരങ്ങളും പുതിയ ചിത്രങ്ങളും സംബന്ധിച്ച സൂചനകൾ ലഭ്യമായിരിക്കുന്നത്.
ബ്രൂണെയിലെ ഒരു നിർമാണ കമ്പനിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. നേരത്തെ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് അടുത്തിടെ ഇയാൾ താമസം മാറിയതായും റിപ്പോർട്ടിൽ പറയുന്നു. ഹിന്ദു, ക്രിസ്ത്യൻ പേരുകൾ സമന്വയിപ്പിച്ച് ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരൻ എന്ന വ്യാജ തിരിച്ചറിയൽ രേഖകളിലാണ് ഇയാൾ അവിടെ കഴിയുന്നത്.
ഫോട്ടോ എടുക്കാൻ ഇയാൾ വിസമ്മതിച്ചെങ്കിലും ഏറെ പ്രയത്നിച്ചാണ് നിലവിലെ ദൃശ്യങ്ങൾ പകർത്തിയതെന്ന് വിവരങ്ങൾ ശേഖരിച്ച വ്യക്തി വ്യക്തമാക്കി.
ചാക്കോ വധക്കേസിൽ നാല് പതിറ്റാണ്ടിലേറെയായി കാണാമറയത്ത് തുടരുന്ന സുകുമാരക്കുറുപ്പിനായുള്ള അന്വേഷണത്തിൽ വഴിത്തിരിവാകുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകളിലൂടെ ഇയാളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബവും അന്വേഷണ ഏജൻസികളും
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
