Wednesday, September 30, 2026

മാധ്യമപ്രവർത്തകന് നേരെ ആക്രമണം: പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം; ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ

കോട്ടയം : കോട്ടയം: കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിൽ ഉണ്ടായ സംഘർഷത്തിനിടെ മാധ്യമപ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷായ്ക്ക് നേരെയാണ് അക്രമം ഉണ്ടായത്.

എസ്.എഫ്.ഐ പ്രവർത്തകരെ സഹായിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രാദേശിക പ്രവർത്തകനാണ് ആക്രമണം നടത്തിയതെന്ന് ആരോപണമുണ്ട്. കാഞ്ഞിരപ്പള്ളിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷായെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷം ആരംഭിച്ചതുമുതൽ മാധ്യമപ്രവർത്തകർക്ക് നേരെ ഇരുവിഭാഗത്തിന്റെയും ഭീഷണിയുണ്ടായിരുന്നു. തുടർന്ന് ക്യാമ്പസിന് പുറത്തേക്ക് മാറിനിന്ന് വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അക്രമി പിന്നിലൂടെ എത്തി തലയ്ക്ക് അതിശക്തമായി അടിച്ചു വീഴ്ത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

വിദേശത്തുനിന്നും നാട്ടിലെത്തി സംഘർഷത്തിൽ പങ്കെടുത്ത പ്രതിയെ അറസ്റ്റിനു മുമ്പ് വിദേശത്തേക്ക് കടത്താനുള്ള ശ്രമം നടക്കുന്നുണ്ട്. കേസിനെ ലഘൂകരിക്കാനുള്ള എന്ത് നടപടിക്കെതിരെയും പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരപരിപാടികളുമായി സംഘടന രംഗത്തുവരുമെന്നും യോഗം അധികാരികൾക്ക് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് അസോസിയേഷൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts