ജീവന്റെ തുടിപ്പുകൾക്ക് മുന്നിൽ അഗ്നിരക്ഷാസേനയ്ക്ക് മനുഷ്യനെന്നോ മിണ്ടാപ്രാണിയെന്നോ വേർതിരിവുകളില്ല. പരുന്തിന് രക്ഷകരായി കുണ്ടറ അഗ്നിരക്ഷാസേന.
കുണ്ടറ 12.9.2026 : മുളവന മാടൻകാവിന് സമീപം മരച്ചില്ലയിൽ കുടുങ്ങിപ്പോയ പരുന്തിന് രക്ഷകരായി മാറിയിരിക്കുകയാണ് കുണ്ടറ അഗ്നിരക്ഷാസേന. കഴിഞ്ഞ ദിവസം രാത്രി മരച്ചില്ലയിൽ കുരുങ്ങി അവശനായ നിലയിൽ പരുന്തിനെ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്, കുണ്ടറ ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി അതിനെ സുരക്ഷിതമായി താഴെയിറക്കി. ആവശ്യമായ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം പരുന്തിനെ ആകാശത്തേക്ക് പറത്തിവിട്ടു.
ഓരോ ജീവനും കാവലാളാകുന്ന അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഈ കാരുണ്യപ്രവർത്തിക്ക് ഒരു ബിഗ് സല്യൂട്ട്. കുണ്ടറ ഫയർ & റെസ്ക്യു ഗ്രേഡ് എഫ്.എസ്.ആർ.ഓ അഫ്സൽഖാന്റെ നേതൃത്വത്തിൽ ഉള്ള ടീം ആണ് പരുന്തിന് രക്ഷകനായത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
