കൊല്ലം: മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മെറിറ്റ് ഈവനിങ്’ കൊല്ലം സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്നു. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൽ ഡോ. എ. ബിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് അധ്യക്ഷത വഹിച്ചു.

ഭദ്രാസന പരിധിയിൽ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെയും യുപിഎസ്സി, പിഎസ്സി പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ചവരെയും ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ചടങ്ങിൽ ആദരിച്ചു. കലാ-കായിക മേഖലകളിൽ മികവുതെളിയിച്ച പ്രതിഭകൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.

കൊല്ലം ഭദ്രാസന സെക്രട്ടറി ഫാ. പി.ടി. ഷാജൻ, വൈദിക സംഘം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ടി. വർഗീസ്, കത്തീഡ്രൽ വികാരി ഫാ. ക്രിസ്റ്റി ജോസ്, ഓഫീസ് സെക്രട്ടറി ഫാ. ഏബ്രഹാം വർഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഡോ. ഡി. പൊന്നച്ചൻ, ലാലുമോൻ മഞ്ഞക്കാല, മാത്യു ജോൺ കല്ലുമുട്ടിൽ, സിബിൻ തേവലക്കര എന്നിവർ പ്രസംഗിച്ചു.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website
