Wednesday, September 30, 2026

ലോക ഹൃദയ ദിനത്തിൽ കലക്ടറേറ്റ് ജീവനക്കാർക്കായി സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു; ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്തു.

കൊല്ലം : ലോക ഹൃദയ ദിനത്തിൽ കൊല്ലം ജില്ലാ ആരോഗ്യ വകുപ്പും ട്രാക്കും കൊട്ടിയം കിംസ് ആശുപത്രിയും സംയുക്തമായി കലക്ട്രേറ്റ് ജീവനക്കാർക്കായി സംഘടിപ്പിച്ച സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് കലക്ടർ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്തു.

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെന്തൊക്കെയാണെന്ന് എല്ലാവരും ബോധവാന്‍മാരാകണമെന്നും അതിനനുസരിച്ച് ജീവിതരീതി ക്രമപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. ആരോഗ്യമുള്ള ശരീരവും മനസ്സും നമ്മുടെ ജീവിതത്തിലും ജോലിയിലും മുന്നേറാന്‍ പ്രാപ്തരാക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ലോക ഹൃദയ ദിനത്തില്‍ കൊല്ലം ജില്ലാ ആരോഗ്യ വകുപ്പും മോട്ടോര്‍ വാഹന വകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രാക്ക് (ട്രോമാകെയര്‍ ആന്‍ഡ് റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റര്‍ ഇന്‍ കൊല്ലം) സംഘടനയും കൊട്ടിയം കിംസ് ആശുപത്രിയും സംയുക്തമായി കലക്ട്രേറ്റ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടര്‍.

ഇരുചക്രവാഹന യാത്രയില്‍ കുട്ടികളും ഹെല്‍മെറ്റ് ധരിക്കണമെന്ന അവബോധം സൃഷ്ടിക്കാനായി ജില്ലാ ശിശു ക്ഷേമ സമിതി ആവിഷ്‌കരിച്ച ‘കുട്ടികള്‍ക്കും വേണം ഹെല്‍മെറ്റ്’ പദ്ധതിയിലേക്ക് ട്രാക്ക് നല്‍കുന്ന സൗജന്യ ഹെല്‍മെറ്റുകളുടെ കൈമാറ്റവും കലക്ടര്‍ ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിക്കുകയെന്നത് ഒരു സംസ്‌കാരമായി വളരണമെന്ന് കലക്ടര്‍ പറഞ്ഞു. ട്രാക്ക് കൈമാറിയ ഹെല്‍മെറ്റുകളടക്കം ആയിരം ഹെല്‍മെറ്റുകള്‍ ഇന്ന് (30ന്) അഞ്ചാലുംമൂട് സര്‍ക്കാര്‍ എച്ച് എസ് എസില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യും. അഞ്ചാലുംമൂട് എച്ച് എസ് എസിനെ സമ്പൂര്‍ണ ഹെല്‍മെറ്റ് സാക്ഷരത നേടിയ സ്‌കൂളായും കലക്ടര്‍ പ്രഖ്യാപിക്കും.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ എഡിഎം എസ് സജീദ്, ജോയിന്റ് ആര്‍ടിഒ ആര്‍ ശരത്ചന്ദ്രന്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. ബിജു നെല്‍സണ്‍, ട്രാക്ക് സെക്രട്ടറി ഗോപകുമാര്‍ ജി ലോജിക്, ട്രാക്ക് വൈസ് പ്രസിഡന്റ് ജേക്കബ് ജെറോം, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഷൈന്‍ ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു. കൊട്ടിയം കിംസ് ആശുപത്രിയില്‍ നിന്നുള്ള ഡോ.ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പിന് നേതൃത്വം നല്‍കിയത്. പ്രാഥമിക പരിശോധനകള്‍ക്കൊപ്പം സൗജന്യ ഇസിജി സ്‌ക്രീനിങ്ങും ഡയറ്റീഷ്യന്റെ സേവനവും ഒരുക്കിയിരുന്നു. നിരവധി ജീവനക്കാര്‍ പങ്കെടുത്തു.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts