Wednesday, September 30, 2026

കെ.എസ്.ആർ.ടി.സിയ്ക്ക് പുതിയ ബസ് നൽകി സതേൺ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചരിത്രം കുറിച്ചു.

തിരുവനന്തപുരം : സാമൂഹിക പ്രതിബദ്ധതയ്ക്ക് പുതിയ മാനം നൽകി കെ.എസ്.ആർ.ടി.സിയ്ക്ക് പുതിയ ബസ് സംഭാവന നൽകിയിരിക്കുകയാണ് പ്രമുഖ സ്ഥാപനമായ സതേൺ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോണിന്റെ സാന്നിധ്യത്തിൽ 40 ലക്ഷം രൂപയുടെ ചെക്ക് സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.

പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സ്ഥാപനങ്ങൾ സഹായ സഹകരണവുമായി മുന്നോട്ട് വരുന്നത് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ശക്തമായ സാന്നിധ്യമുള്ള സൊസൈറ്റിയിൽ വിശ്വാസമർപ്പിച്ചിട്ടുള്ളത് കൂടുതലും വീട്ടമ്മമാരാണെന്നും, സംസ്ഥാനത്തിന്റെ മൈക്രോ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ വനിതകൾ വഹിക്കുന്ന പങ്ക് വലുതാണെന്നും മാനേജിംഗ് ഡയറക്ടർ കെ. മനോജ് ചൂണ്ടിക്കാട്ടി.

വനിതകൾക്ക് സൗജന്യ യാത്ര ഒരുക്കിയ സർക്കാരിന്റെ പുരോഗമനപരമായ കാൽവെപ്പിന് ചെറിയ കൈത്താങ്ങ് നൽകുകയാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, രാജൻ ജെ. പല്ലൻ എം.എൽ.എ, സൊസൈറ്റി ഭാരവാഹികളായ ഗ്രിഗറിൻ വടക്കൻ, മനോജ് പി. തോമസ്, ഷൈജു ജോൺ എന്നിവരും സന്നിഹിതരായിരുന്നു.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts