Thursday, October 1, 2026

കരുനാഗപ്പള്ളിയെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മന്ത്രി റോജി എം ജോൺ

കൊല്ലം : കരുനാഗപ്പള്ളിയെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. കരുനാഗപ്പള്ളി ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജ്, മോഡൽ പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവയെല്ലാമുള്ള കരുനാഗപ്പള്ളി ഇതിന് അനുയോജ്യമായ ഇടമാണ്.

ഈ മൂന്ന് കോളേജുകളുടെയും വികസനത്തിന് ബഹുനിലക്കെട്ടിടങ്ങൾ വേണമെന്ന സി ആർ മഹേഷ് എം എൽ എയുടെ അഭിപ്രായമുൾക്കൊണ്ട് കെട്ടിടങ്ങൾ നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആർട്സ് കോളേജ് കെട്ടിടത്തിന്റെ നിർമാണ പുരോഗതി മന്ത്രിയും എം എൽ എയും നേരിട്ട് കണ്ട് വിലയിരുത്തി. കേരളത്തിലെ കുട്ടികൾക്ക് പഠിക്കുന്നതിനും വിദേശ വിദ്യാർഥികൾക്ക് ഇവിടേക്ക് കടന്നുവരാൻ പ്രേരണ നൽകുന്ന തരത്തിലും അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സി ആർ മഹേഷ് എം എൽ എ പറഞ്ഞു. ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ.രാജേഷ് എം വി, കോളേജ് പ്രിൻസിപ്പൽ ഡോ.സ്മിതധരൻ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts