Saturday, October 3, 2026

ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ശൈഖ് ഹംദാന്റെ സ്നേഹ ചുംബനം

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ അക്രമത്തെ അസാമാന്യ ധീരതയോടെ ചെറുത്തുതോൽപ്പിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽക്കണ്ട് ആദരിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാറിനെ സന്ദർശിച്ച ശൈഖ് ഹംദാൻ, അദ്ദേഹത്തിന്റെ നെറ്റിയിൽ സ്നേഹചുംബനം നൽകിയാണ് കൃതജ്ഞതയും ആദരവും അറിയിച്ചത്.ധീരതയുടെയും കൃത്യനിഷ്ഠയുടെയും മനുഷ്യസ്നേഹത്തിന്റെയും ഉദാത്ത മാതൃകയാണ് സ്മിത് കാഴ്ചവെച്ചതെന്ന് ശൈഖ് ഹംദാൻ പ്രശംസിച്ചു. യുഎഇ ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ മൂല്യങ്ങളുടെ പ്രതീകമാണ് അദ്ദേഹമെന്നും രാജ്യത്തിന്റെ ചരിത്രത്തിൽ ഈ ധീരത എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

രാഷ്ട്രവും ഭരണനേതൃത്വവും അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ധീരതയിൽ അഭിമാനിക്കുന്നുവെന്നും ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു. പറക്കലിനിടെ കോക്ക്പിറ്റിൽ വെച്ച് സഹപൈലറ്റ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും, വിമാനത്തിന്റെ നിയന്ത്രണം വിടാതെ സമയോചിതമായി ഇടപെട്ട് നൂറുകണക്കിന് യാത്രക്കാരെയാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ വൻ ദുരന്തത്തിൽനിന്ന് രക്ഷിച്ചത്.

സ്മിത്തിനെ ചേർത്തുപിടിച്ച് ശൈഖ് ഹംദാൻ സ്നേഹചുംബനം നൽകുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിമിഷങ്ങൾക്കകം ലോകശ്രദ്ധ നേടി. ആഗോളതലത്തിൽ വ്യോമയാന മേഖലയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ക്യാപ്റ്റൻ സ്മിത് മച്ചാറിന് അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts