ജൂൺ 28 നു കൊടുങ്ങല്ലൂർ ലയൺസ് ക്ലബ്ബ് ഹാളിൽ ഇന്ത്യൻ ജിം ഓണേഴ്‌സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഐഡന്റിറ്റി ലോഗോ പ്രകാശന ചടങ്ങിൽ കേരളാ സ്പോർട്ട്സ് – യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജെനീഷ് കിഷോറിനെ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയാണ് കിഷോർ.
തായിലാൻഡ് ബാങ്കോക്കിൽ വെച്ച് നടന്ന മിസ്റ്റർ & മിസ് യൂണിവേഴ്‌സ് ബോഡി ബിൽഡിങ് മത്സരത്തിൽ മിസ്റ്റർ യൂണിവേഴ്‌സ് ക്ലാസിക് ഫിസിക്ക്, ബോഡി ബിൽഡിങ്, എന്നീ വിഭാഗത്തിൽ ആണ് കിഷോർ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗോൾഡ് മെഡൽ നേടിയത്. ക്ലാസിക് ഫിസിക്കിൽ പ്രൊ-കാർഡും കിഷോറിന് ലഭിച്ചു. നെടുമ്പായിക്കുളം അയൺ ജനറേഷൻ ജിം ഉടമയാണ് കിഷോർ.
Kundara MEDIA
Facebook | Instagram | Youtube | Website
