Wednesday, August 5, 2026

അഷ്ടമുടി കായൽ കണ്ടൽ വനവൽക്കരണത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം വനവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവ്വഹിച്ചു.

കൊല്ലം : ജൈവവൈവിധ്യ കലവറയും പ്രകൃതിദുരന്തങ്ങളിൽ നിന്ന് തീരദേശത്തെ സംരക്ഷിക്കുന്ന കാവൽക്കാരനുമായ കണ്ടൽ വനങ്ങൾ ഉഷ്ണമേഖലാ കാടുകളേക്കാൾ അമ്പതിരട്ടി കാർബൺ ആഗിരണം ചെയ്യാൻ ശേഷിയുള്ളവയാണ്. എന്നാൽ ഇവ ഇന്ന് വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്.

​ഈ സാഹചര്യത്തിൽ തേവലക്കര ഗ്രാമപഞ്ചായത്ത്, നീണ്ടകര കോസ്റ്റൽ പോലീസിന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ടീമിന്റെയും എൻവയോൺ കേരളയുടെയും സഹകരണത്തോടെ മാതൃകാപരമായ ഒരു ചുവടുവയ്പ്പാണ് നടത്തിയത്. അഷ്ടമുടി കായൽ കണ്ടൽ വനവൽക്കരണത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് നിർവ്വഹിച്ചു.

നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ പരിസ്ഥിതി നശീകരണം ഫാഷനായി മാറുന്ന ഈ കാലഘട്ടത്തിൽ, പ്രകൃതിയെ ചേർത്തുപിടിക്കുന്ന ഈ പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ച തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിലിനും ടീമിനും ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ നേർന്ന് മന്ത്രി.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts