Sunday, November 29, 2026

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടൽ മധുര – ഗുരുവായൂർ എക്സ്പ്രസ്സിൽ വിസ്റ്റാഡോം കോച്ച് ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെ സർവീസ് തുടരും.

കൊല്ലം: മധുര – ഗുരുവായൂർ എക്സ്പ്രസ്സിൽ അനുവദിച്ചിട്ടുള്ള വിസ്റ്റാഡോം കോച്ചിന്റെ സർവീസ് കാലാവധി നീട്ടി. 2027 ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെയാണ് നിലവിൽ സർവീസ് താൽക്കാലികമായി നീട്ടിയിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

മധുരയിൽനിന്നുള്ള സർവീസിൽ ജനുവരി 16 മുതൽ ഫെബ്രുവരി 14 വരെ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ഗുരുവായൂരിൽനിന്നുള്ള സർവീസിൽ ജനുവരി 17 മുതൽ ഫെബ്രുവരി 15 വരെ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലുമാണ് വിസ്റ്റാഡോം കോച്ച് ലഭ്യമാകുക.

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നിരന്തരമായ ഇടപെടലുകളുടെയും ആവശ്യങ്ങളുടെയും ഫലമായാണ് മധുര – ഗുരുവായൂർ എക്സ്പ്രസ്സിൽ വിസ്റ്റാഡോം കോച്ച് നേരത്തെ യാഥാർത്ഥ്യമായത്. റെയിൽവേ മന്ത്രാലയത്തിന്റെയും ദക്ഷിണ റെയിൽവേ അധികൃതരുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവരികയും ഈ റൂട്ടിലെ വിനോദസഞ്ചാര സാധ്യതകൾ ചൂണ്ടിക്കാട്ടി വിസ്റ്റാഡോം കോച്ച് അനുവദിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എംപിയുടെ ഇടപെടലിനെത്തുടർന്ന് ട്രെയിനിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചത് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രയോജനകരമായിരുന്നു.

പുനലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രകൃതിരമണീയമായ റെയിൽ യാത്രയുടെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ വിസ്റ്റാഡോം കോച്ചിന് വലിയ പ്രാധാന്യമുണ്ട്. ഈ സാഹചര്യത്തിൽ സർവീസ് കാലാവധി നീട്ടാനുള്ള റെയിൽവേയുടെ തീരുമാനം സ്വാഗതാർഹമാണ്.

വിസ്റ്റാഡോം കോച്ചിന്റെ സേവനം താൽക്കാലികമായി നീട്ടുന്നതിൽ മാത്രം ഒതുങ്ങാതെ, മധുര – ഗുരുവായൂർ എക്സ്പ്രസ്സിൽ ഇത് സ്ഥിരമായി ലഭ്യമാക്കുന്നതിനും ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സർവീസ് ഉറപ്പാക്കുന്നതിനും റെയിൽവേ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts