Monday, September 28, 2026

ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തെ കൊല്ലത്തെ പ്രധാനകേന്ദ്രമാക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്

കൊല്ലം : കൊല്ലത്തെ പ്രധാന കേന്ദ്രമായി ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തെ മാറ്റുന്നതിന് വാടക കുറയ്ക്കുന്നതടക്കം വിവിധ നടപടികൾ ആരംഭിച്ചതായി മന്ത്രി പി സി വിഷ്ണുനാഥ്. ആദ്യപടിയായി ഒക്ടോബർ എഴുമുതൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന മ്യൂസിക് ഫെസ്റ്റ് സംഘടിപ്പിക്കും.

ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിന്റെ തുടർ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതിനായി കലക് ട്രേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അഷ് ടമുടി വാട്ടർഗേറ്റ് മ്യൂസിക്‌ഗേറ്റ് എന്ന് പരിട്ടിരിക്കുന്ന സംഗീത-കാലപരിപാടിയിൽ രാജ്യത്തെ വിവിധ കലാകാരൻമാർ പങ്കെടുക്കും. ഒക് ടോബർ ഏഴിന് മംഗനിയാർ സെഡക്ഷൻ, 8 ന് അരകവ്യൂഹം, 9ന് ഹംസി ആന്റ് ബാന്റ്, 10 ന് ശംഖ ട്രൈബ്, 11 ന് ഇന്ത്യൻ ഓഷൻ എന്നീ മ്യൂസിക് ബാന്റുകളുടെ പരിപാടികളാണ് നടക്കുക.

സ്ഥലപരിമിതിയടക്കം വിവിധ പോരായ്മകൾ സമുച്ചയത്തിന്റെ നിർമിതിയിൽ നിഴലിച്ച് നിൽക്കുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് ശാസ്ത്രീയമായ മാർഗങ്ങൾ ആരായണമെന്നും എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. മേയർ എ കെ ഹഫീസ്, ജില്ലാ കലക് ടർ ആനി ജൂല തോമസ്, സാംസ്‌കാരിക വകുപ്പ് അധ്യക്ഷൻ ഇമ്പശേഖർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ സമുച്ചയത്തിൽ സന്ദർശനം നടത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts