കൊല്ലം : സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും ഉദാത്ത മാതൃകയായി മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷമായ ‘വിശ്വസേവാ ദിനം’ അമൃതപുരിയിൽ ഭക്തിസാന്ദ്രമായി നടന്നു. ചടങ്ങുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.

അമ്മയുടെ ജീവിതം നിസ്വാർത്ഥ സേവനത്തിന്റെ തെളിനീരൊഴുക്കാണെന്നും, സ്നേഹവും കാരുണ്യവും കൊണ്ട് സമൂഹത്തെ ചേർത്തുപിടിക്കുന്ന അമ്മ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമേകുകയാണെന്നും അദ്ദേഹം പറഞ്ഞു. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികൾ വഴി 20 കോടി രൂപയുടെ സൗജന്യ ചികിത്സാ പദ്ധതികൾക്ക് തുടക്കം കുറിച്ചു.

ഈ സംരംഭത്തിലൂടെ നിർധനരായ ആയിരം രോഗികൾക്ക് അത്യാധുനിക വിദഗ്ദ്ധ ചികിത്സ പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കും. കൂടാതെ, കേരളത്തിലെ ആദ്യ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും (Uterine Transplant) ഈ പദ്ധതിയിലൂടെ വഴിയൊരുക്കും. പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുന്ന അമൃതാനന്ദമയി മഠം, അസമിലെ പ്രളയക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 2 കോടി രൂപയുടെ ധനസഹായവും കൈമാറി.

അതിരുകളില്ലാത്ത കാരുണ്യത്തിന്റെയും സേവനത്തിന്റെയും സന്ദേശമുയർത്തിപ്പിടിച്ച്, സ്നേഹവും സാന്ത്വനവും കൊണ്ട് ലോകത്തെ ഒന്നിപ്പിക്കുകയെന്ന അമ്മയുടെ മഹത്തായ ദർശനത്തിന് അടിവരയിടുന്നതായിരുന്നു ഇത്തവണത്തെ ആഘോഷപരിപാടികൾ.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website
