വാഹനമോടിക്കുന്ന വളരെ ചുരുക്കം ചിലർക്ക് മാത്രമേ സീബ്രാ ലൈനിന്റെ ഉപയോഗം അറിയുകയുള്ളൂ. തിരക്കേറിയ ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിനു വേണ്ടിയുള്ള സിഗ്നൽ ആണ് സീബ്രാ ലൈൻ എന്ന പേരിൽ അറിയപ്പെടുന്നത്. സീബ്രാ ലൈൻ ഉള്ളിടത്തു കാൽനടക്കാർക്കാണ് റോഡിൽ മുൻഗണന.
വളരെ അപൂവ്വം ഡ്രൈവർമാർ മാത്രമാണ് സീബ്രാ ലൈനിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് കണ്ടാൽ വാഹനം നിർത്തിക്കൊടുക്കാറുള്ളത്. മഴ ആയാലും, നട്ടുച്ച വെയിലായാലും, കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള സാവകാശം ഭൂരിഭാഗം ഡ്രൈവർമാരും കൊടുക്കാറില്ല. എന്നാൽ വിദേശ രാജ്യങ്ങളിൽ താമസിച്ചിട്ടുള്ള ഒട്ടുമിക്ക ആൾക്കാരും ഈ നിയമം പാലിക്കാറുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
കുണ്ടറയിൽ ഇളമ്പള്ളൂർ, മുക്കട, ആശുപത്രിമുക്ക്, ആറുമുറിക്കട എന്നിവിടങ്ങളിൽ രണ്ടും മൂന്നും സീബ്രാ ലൈനുകൾ ഉണ്ടെങ്കിലും ഇവിടൊക്കെ റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്നവർക്ക് ഒരു പരിഗണനയും ഡ്രൈവർമാർ കൊടുക്കാറില്ല. അധികാരികൾ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടേണ്ടതാണ്.
സീബ്രാ ലൈൻ അല്ലെങ്കിൽ റോഡിൽ വെളുത്ത വരകളാൽ അടയാളപ്പെടുത്തിയിരിക്കുന്ന സിഗ്നൽ സാധാരണയായി, ഗതാഗതത്തേക്കാൾ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകുന്നത്തിനു വേണ്ടിയാണ്. ഓരോ ജംഗ്ഷനുകളിലും കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി സീബ്രാ ലൈനുകൾ റോഡിനു കുറുകെ അടയാളപ്പെടുത്തിയിട്ടുണ്ട്.
പുതിയതും നിലവിലുള്ളതുമായ ക്രോസിംഗ് പോയിൻ്റുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 1951-ൽ യുണൈറ്റഡ് കിംഗ്ഡത്തിലെ സ്ലോയിൽ ലോകത്തിലെ ആദ്യത്തെ സീബ്രാ ക്രോസിംഗ് സ്ഥാപിച്ചു. അന്നുമുതൽ, കാൽനട ക്രോസിംഗുകളെ സൂചിപ്പിക്കാൻ അന്താരാഷ്ട്രതലത്തിൽ ക്രോസിംഗ് പോയിൻ്റുകളിൽ സീബ്രാ അടയാളപ്പെടുത്തലുകൾ ഉപയോഗിച്ചുവരുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X