Thursday, April 2, 2026

യൂത്ത് വൈബിൽ കുണ്ടറ ; എസ്.എൽ നായി പ്രചാരണത്തിനിറങ്ങി യുവത

കൊല്ലം : നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചരണ ചൂട് കനക്കുമ്പോൾ കുണ്ടറയുടെ സ്വന്തം എസ്.എൽ ന് വേണ്ടി പ്രചാരണത്തിനിറങ്ങി പുതുതലമുറ. 90′ സ് കിഡ്സും ടു കെ യും ജെൻസികളുമുൾപ്പെടെയാണ് എൽ.ഡി.വൈ.എഫ് ന്റെ നേതൃത്വത്തിൽ കുണ്ടറ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്.എൽ സജികുമാറിനായി പ്രചരണത്തിനിറങ്ങിയത്. ഇതിന്റെ ഭാഗമായി രാവിലെ ഏഴിന് കണ്ണനല്ലൂർ മുതൽ കുളപ്പാടം വരെ ‘വാക്ക് വിത്ത് എസ്.എൽ’ എന്ന പരിപാടി സംഘടിപ്പിച്ചു. മുന്നൂറിലേറെ എൽ.ഡി.വൈ.എഫ് പ്രവർത്തകർ പരിപാടിയുടെ ഭാഗമായി. പരിപാടി കണ്ണനലൂരിൽ സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം എൻ. സന്തോഷ്‌ ഫ്ലാഗ് ഓഫ്‌ ചെയ്തു.

കുളപ്പാടം വരെയുള്ള പ്രദേശത്തെ യുവതയ്ക്കൊപ്പം എത്തിയാണ് ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചത്. പുതു തലമുറ റീൽ രാഷ്ട്രീയത്തിൽ അല്ല നേരിന്റെ റിയൽ രാഷ്ട്രീയത്തിനൊപ്പമാണ് എന്നതിന്റെ തെളിവായിരുന്നു വാക്ക് വിത്ത്‌ എസ്.എൽ പരിപാടിയിലെ പങ്കാളിത്തം വ്യക്തമാക്കുന്നത്.

ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ ശബരിനാഥ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.കെ വിഷ്ണു, എം.അൻസർ, എ.ജെ മാർക്സൺ, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്‌, ഫറൂഖ്, അലീഷ്, അജു, എൽ.ഡി.എഫ് പ്രവർത്തകരായ ആർ. സുരേഷ് ബാബു, നാസറുദ്ധീൻ, സി.പി. പ്രദീപ്‌ എന്നിവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts