Monday, June 16, 2025

യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊല്ലം ചാപ്റ്ററിന്റെ പ്രകൃതി സൗഹൃദ ഹരിത ലഹരിമുക്ത സൈക്കിൾ റാലി യുടെ സ്വാഗതസംഘം രൂപീകരിച്ചു.

പരവൂർ : യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊല്ലം ചാപ്റ്ററിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ഏപ്രിൽ മാസം രണ്ടാം വാരം ഉദ്ഘാടനം ചെയ്യുന്ന “പ്രകൃതി സൗഹൃദ ഹരിത ലഹരിമുക്ത സൈക്കിൾ റാലി” യുടെ സ്വാഗതസംഘം രൂപീകരണം പരവൂർ എസ് .എൻ. വി. ആർ. സി ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ച് നടന്നു.

ചടങ്ങിൽ വൈ.എച്ച്.എ.ഐ രക്ഷാധികാരിയും മുതിർന്ന അംഗവുമായ എസ്. സുവർണ്ണകുമാറിന്റെ 83 ജന്മദിന ആഘോഷവും നടന്നു.

കൊല്ലം ജില്ലാ പ്രസിഡന്റ് നെടുങ്ങോലം രഘുവിന്റെ അധ്യക്ഷതയിൽ പരവൂർ നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈ.എച്ച്.എ.ഐ സംസ്ഥാന വൈസ് ചെയർമാൻ വടക്കേവിള ശശി, പ്രബോധ് എസ് കണ്ടച്ചിറ, ടി ജി സുഭാഷ്, പ്രകാശൻ പിള്ള, താഹിദ ടീച്ചർ, ബിനുരാജ് എസ്, സുനിത തങ്കച്ചൻ, ഷീബ തമ്പി, ഗണപതി എസ്, ശശികുമാർ, അപ്സര തുടങ്ങിയവർ സംസാരിച്ചു.

മികച്ച റീ ക്രിയേഷൻ ആക്ടർക്കുള്ള പ്രേംനസീർ പുരസ്കാരം നേടിയ സി.എസ്. സച്ചിനെ ചടങ്ങിൽ ആദരിച്ചു. യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രസ്തുത സൈക്കിൾ റാലിയെ കുറിച്ച് റാലി ചെയർമാൻ ടി.ജി. സുഭാഷ് വിശദീകരണം നടത്തി. എസ്. സുവർണ്ണകുമാർ നന്ദിയും ബിന്ദു അനിൽ കൃതജ്ഞതയും രേഖപ്പെടുത്തി.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക.. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts