Saturday, October 11, 2025

യുവ സംവിധായകൻ മനു ജെയിംസ്‌ അന്തരിച്ചു. 31 വയസ്സായിരുന്നു.

യുവ സംവിധായകൻ മനു ജെയിംസ്‌ അന്തരിച്ചു. 31 വയസ്സായിരുന്നു.

അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയവർ അഭിനയിച്ച നാൻസി റാണി എന്ന ചിത്രത്തിന്റെ സംവിധായകനാണ്.
“നാൻസി റാണി” ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് മരണം. നൈന മനു ജെയിംസ് ആണ് ഭാര്യ.

2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യുരിയസ് എന്ന ചിത്രത്തിലൂടെ ബാല താരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് ഇൻഡസ്ട്രികളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാരം നാളെ  (26 – 02 – 2023 ഞായർ) ഉച്ചകഴിഞ്ഞ് 3.00ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ.

News Desk
Kundara  MEDIA 
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം  
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts