Tuesday, June 17, 2025

സംസ്ഥാനത്ത് ചൂട് കൂടുന്നു; കൊല്ലത്ത് ഉൾപ്പെടെ 11 ജില്ലകളിൽ യെല്ലോ അലേർട്ട്;

സംസ്ഥാനത്ത് ചൂട് കൂടുന്നു; കൊല്ലത്ത് ഉൾപ്പെടെ 11 ജില്ലകളിൽ യെല്ലോ അലേർട്ട്; ഇന്ന് അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: ബുധനാഴ്ച്ച വരെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും തൃശ്ശൂർ ജില്ലയിൽ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36°C വരെയും ഈ ദിവസങ്ങളിൽ രേഖപ്പെടുത്താൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ജാഗ്രതാ നിർദേശം നൽകിയട്ടുണ്ട്.എന്നാൽ ചൂട് അധികമായിരിക്കുന്ന സാഹചര്യത്തിലും വേനൽമഴയെത്തുമെന്ന പ്രവചനം ആശ്വാസകരമായിരിക്കുന്നു. ഇന്ന് കൊല്ലം , ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts