കൊല്ലം : തെക്കുംഭാഗം പഞ്ചായത്തിലെ ജലസ്രോതസുകൾ മലിനമാക്കിയാൽ രണ്ടു ലക്ഷം രൂപ പിഴയീടാക്കാൻ തീരുമാനം. പൊതുസ്ഥലത്ത് മാലിന്യംനിക്ഷേപിച്ചതായി കണ്ടെത്തിയാൽ 5000 മുതൽ 50000 രൂപവരെ പിഴയും ഈടാക്കും; നിയമനടപടികളും സ്വീകരിക്കും. മാലിന്യമുക്ത സീറോ വേസ്റ്റ് ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതു ഇടങ്ങൾ, നിരത്തുകൾ, പാതയോരങ്ങൾ, ഒഴിഞ്ഞ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യംനിക്ഷേപിക്കുന്നത് നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.
ജൈവ മാലിന്യങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ ഉറവിടത്തിൽ സംസ്‌കരിക്കണം. അജൈവ മാലിന്യങ്ങൾ നിശ്ചിത ഉപയോക്തൃഫീസ് നൽകി ഹരിതകർമ്മസേനയ്ക്ക് കൈമാറണം. യൂസർഫീസ് നൽകാത്തവർക്കെതിരെ നടപടി സ്വീകരിക്കും. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും വിറ്റഴിക്കുന്നതും ശിക്ഷാർഹമാണ്. വ്യാപാര സ്ഥാപനങ്ങളുടെ മുൻ-പിൻവശങ്ങൾ വൃത്തിയായിസൂക്ഷിക്കണം. വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട്കത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്..
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080