Monday, June 16, 2025

ബെംഗളൂരുവിൽ താപനില കൂടുമെന്നു മുന്നറിയിപ്പ് ;

ബെംഗളൂരു : കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏപ്രിൽ 5 വരെ പതിവിനേക്കാൾ താപനില കൂടുമെന്നും ഉഷ്ണതരംഗം ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബലഗാവി, ബീദർ, ഗദഗ്, ധാർവാഡ്, ഹാവേരി, റായ്ച്ചൂരു എന്നീ ജില്ലകളിൽ താപനില നിലവിലുള്ളതിനേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും ബെംഗളൂരു റൂറൽ ദാവണഗെരൈ, ഹാസൻ, കോലാർ, മണ്ടിയാ, മൈസൂരു ജില്ലകളിൽ താപനില രണ്ടു മുതൽ മൂന്നു ഡിഗ്രിസ് വരെ ഉയരും എന്നുമാണ് മുന്നറിയിപ്പ്. ഈ ജില്ലകളിലാണ് ഉഷ്ണ തരംഗത്തിന് സാധ്യത.

അതേസമയം ഏപ്രിൽ ആറിന് ഉത്തരകന്നട, ബാഗൽകോട്ട്, ബെലവാഗി, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുറഗി, കൊപ്പാൾ, റായ്ച്ചൂരു, വിജയപുര, യാദ്ഗീർ, ബല്ലാരി, ചാമരാജ്നഗർ, ചിത്രദുർഗ, ദാവണഗെരൈ, ശിവമോഗ, തുമകുരു, വിജയപുര ജില്ലകളിൽ നേരിയ മഴ ഉണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts