Sunday, June 15, 2025

അർജുനെ എപ്പോൾ കണ്ടെത്തുമെന്ന് പ്രവചിച്ച് വി.എസ്. മുരാരി തന്ത്രി.

കൊട്ടാരക്കര : ഷിരൂരിൽ കാണാതായ അർജുനെ എപ്പോൾ കണ്ടെത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ് കൊട്ടാരക്കര വെണ്ടാർ സ്വദേശിയയായ വി.എസ്. മുരാരി തന്ത്രി. സോഷ്യൽ മീഡിയയിലൂടെയാണ്‌ അദ്ദേഹം ഈ പ്രവചനം നടത്തിയത്.

ഷിരൂർ കാണാതായ അർജുനെ 22.07.2024 തിങ്കളാഴ്ച്ച രാവിലെ 11.37 ന് മേൽ 23.07.2024 ചൊവ്വാഴ്ച രാവിലെ 12.7 ന് അകത്ത് കണ്ടെത്തുമെന്നാണ് മുരാരി തന്ത്രി പ്രവചിച്ചത്. അർജുനെ കാണാതായ സ്ഥലത്തു തന്നെ ഒരു കോൺ രാശിയിലായിട്ട് അർജുനും വാഹനവും ഉണ്ടെന്നാണ് മുരാരി തന്ത്രി പറയുന്നത്.

ഇതിനു മുൻപും ഇത്തരത്തിൽ പ്രവചനങ്ങൾ നടത്തി വൈറൽ ആയിട്ടുണ്ട് മുരാരി തന്ത്രി. 2023 നവംബർ 27 ന് ഓയൂർ പൂയപ്പള്ളിയിൽ നിന്നും തട്ടിക്കൊണ്ടുപോയ അബിഗേൽ സാറ റെജി എന്ന ആറാം ക്ലാസ് വിദ്യാർത്ഥിയെ എപ്പോൾ കണ്ടെത്തുമെന്ന് പ്രവചിക്കുകയും പ്രവചിച്ച സമയത്തു തന്നെ കണ്ടെത്തുകയും ചെയ്ത് വൈറലായ തന്ത്രിയാണ് വി.എസ്. മുരാരി തന്ത്രി.

അർജുനെ എപ്പോൾ കണ്ടെത്തുമെന്ന് നിരവധി സുഹൃത്തുക്കളുടെ ചോദ്യം വന്നതിനു ശേഷമാണ് ഇങ്ങനൊരു പ്രവചനം മുരാരി തന്ത്രി നടത്തിയത്.

പ്രവചനം നടത്തുന്നതിന്റെ വീഡിയോ

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts