ഗുരുവായൂർ : മലയാളികളുടെ പ്രിയ താരം മമ്മൂട്ടിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ഇളനീർ തുലാഭാരം നടത്തി വല്യേട്ടൻ സിനിമയുടെ നിർമ്മാതാവും കൊട്ടാരക്കരയിലെ പ്രമുഖ വ്യവസായിയുമായ ബൈജു അമ്പലക്കര. ഏപ്രിൽ മാസം 12 ന് ആണ് ഗുരുവായൂർ ക്ഷേത്രത്തിൽ ബൈജു അമ്പലക്കര ദർശനം നടത്തിയതും തുലാഭാരം നടത്തിയതും.
സാധാരണ നിലയിൽ തുലാഭാരം നടത്തുന്നത് അവരവരുടെ തൂക്കത്തിന് ദ്രവ്യങ്ങൾ നൽകിയാണ് എങ്കിലും ബൈജു തന്റെ തൂക്കത്തിൽ തന്നെ മമ്മൂട്ടിയുടെ പേരിലാണ് തുലാഭാരം നടത്തിയത്.
തനിക്ക് ഏറ്റവും പ്രിയ്യങ്കരനും ജ്യേഷ്ഠ തുല്യനുമാണ് മമ്മൂട്ടി എന്നുള്ള കാര്യം തന്റെ പല ഇന്റർവ്യുകളിലും ബൈജു അമ്പലക്കര പറഞ്ഞിട്ടുണ്ട്. ഒരു കൂടപ്പിറപ്പിനെ പോലെയാണ് മമ്മൂട്ടിയെ കാണുന്നത്. അതുകൊണ്ട് തന്നെയായിരിക്കും ഇത്തരത്തിൽ ഒരു തുലാഭാരം നടത്തിയതും. ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി അവിൽപ്പൊതിയും നടയ്ക്ക് വെച്ച് തുലാഭാരവും നടത്തി മടങ്ങിയെന്നാണ് ക്ഷേതത്തിൽ നിന്നും അറിയാൻ കഴിഞ്ഞത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080