കൊല്ലം: വിവേകാനന്ദ സാംസ്കാരിക വേദിയുടെ പത്തൊമ്പതാമത് വിവേകാനന്ദ പുരസ്കാര വിതരണ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു.
കൊല്ലം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ മങ്ങാട് സുബിൻ നാരായണൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗവും മുൻ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കുളത്തൂർ രവി മുഖ്യ പ്രഭാഷണം നടത്തി.
രാജയോഗിനി ബ്രഹ്മകുമാരി രഞ്ജിനി ബഹൻ, ശ്രീവത്സ ശർമ, കണ്ണനല്ലൂർ നവാസ് പുത്തൻവീട്, എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് യു.പി സ്കൂൾ മൈലക്കാടിന്റെ പ്രതിനിധികളും പുരസ്കാരം ഏറ്റുവാങ്ങി.
ചടങ്ങിൽ വേദി പ്രസിഡന്റ് തറയിൽ ശശി സ്വാഗതം ആശംസിച്ചു. ആർ.പി. ബാങ്കേഴ്സ് ഉടമ ആർ. പ്രകാശൻ പിള്ള, എസ്. വെങ്കിട്ട രമണൻ പോറ്റി, പുന്തലത്താഴം ചന്ദ്ര ബോസ് തുടങ്ങിയവർ സംസാരിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X