Tuesday, August 26, 2025

യുഎഇയിൽ വിസ പൊതുമാപ്പ് സെപ്തംബർ ഒന്ന് മുതൽ; ഏജൻസികളിൽ തിരക്ക് കൂടി.

യുഎഇയിൽ വിസ പൊതുമാപ്പ് സെപ്തംബർ ഒന്ന് മുതൽ; ഏജൻസികളിൽ തിരക്ക് കൂടി.

യുഎഇ : സെപ്തംബർ 1 മുതൽ നടപ്പാക്കുന്ന വിസ പൊതുമാപ്പ് പദ്ധതിക്ക് ദിവസങ്ങൾ അടുത്തതോട ടൈപ്പിംഗ് സെൻ്ററുകളിൽ റസിഡൻസി സ്റ്റാറ്റസ് ക്രമപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ തിരക്കേറി. പദ്ധതിയുടെ വിശദ വിവരങ്ങളും മാനദണ്ഡങ്ങളും അറിയാൻ നിരവധി ആളുകളാണ് നേരിട്ടും ഫോൺ വഴിയും സർവ്വീസ് ഏജൻസികളെ സമീപിക്കുന്നത്.

അനധികൃത താമസക്കാർക്ക് ഗ്രേസ് പിരീഡിൽ പിഴകൾ ഒഴിവാക്കി സ്വദേശത്തേക്ക് മടങ്ങുന്നതിനൊ പുതിയ വിസയിൽ രാജ്യത്ത് തുടരുന്നതിനോ ലഭ്യമാകുന്ന അവസരമാണിത്.
അതേസമയം ഡോക്യുമെൻ്റ് പ്രോസസിംഗ്, സ്റ്റാറ്റസ് ക്രമപ്പെടുത്തൽ, അപേക്ഷിക്കേണ്ട വിധം എന്നിവ സംബന്ധിച്ച പൂർണ്ണ നിർദ്ദേശങ്ങൾ അധികൃതർ ദിവസങ്ങൾക്കുളളിൽ പുറത്തുവിടുമെന്നും ഏജൻസികൾ കൂട്ടിച്ചേർത്തു.

ഓൺലൈൻ സംവിധാനത്തിലൂടെ സുതാര്യവും ലളിതവുമായ പക്രിയയാണ് യുഎഇ നടപ്പാക്കുന്നത്. അപേക്ഷ അധികാരികൾ അംഗീകരിച്ച് കഴിഞ്ഞാൽ അനുമതി ലഭ്യമാവുകയും അനധികൃത താമസക്കാരന് രാജ്യം വിടാൻ 14 ദിവസങ്ങൾ നൽകുകയും ചെയ്യും. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് കാര്യങ്ങൾ അന്വേഷിച്ച് എത്തുന്നവരോട് ഏജൻസികളും പറയുന്നത്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts